‘ബേലൂർ മഗ്നയുടെ സാന്നിധ്യം’: തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്‌കൂളുകൾക്ക് അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്‌ ജില്ലാ കളക്റ്റർ രേണു രാജ് അവധി പ്രഖ്യാപിച്ചു.

അതേസമയം, ബേലൂർ മഗ്നയുടെ സാന്നിധ്യ മേഖലകളിൽ അതീവ സുരക്ഷയും ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ച് വനംവകുപ്പ്. ഇന്ന്‌ രാത്രി വനം വകുപ്പിന്റെ 13 ടീമും പോലീസിന്റെ 5 ടീമും പട്രോളിംഗ്‌ നടത്തും. നൈറ്റ്‌ വിഷൻ ഡ്രോൺ ക്യാമറ നിരീക്ഷണവുമുണ്ടാവും. സിഗ്നല്‍ തുടർച്ചയായി നിരീക്ഷിക്കും.

രാവിലെ ആനയെ പിടികൂടാൻ ശ്രമം പുനരാരംഭിക്കും. വനം വകുപ്പിന്റെ ഒരു ടീമില്‍ 6 മുതല്‍ 8 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കും. സെക്ഷൻ ഫോറസ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ് ഓഫീസർ എന്നിവര്‍ നേതൃത്വം നല്‍കും. ഇവ കൂടാതെ നാളെ നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആർ ആർ ടികള്‍ സ്ഥലത്ത് എത്തും.

About The Author