ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ്റെ മൊഴി

ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ്റെ മൊഴി. മനപൂർവ്വം ആരെയും അവഹേളിക്കാനല്ല കമൻ്റിട്ടത് എന്നും കാലിക്കറ്റ് എൻഐടി പ്രൊഫസർ കുന്ദമംഗലം പൊലീസിനു മൊഴിനൽകി. ഷൈജ ആണ്ടവൻ്റെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്ന എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റിനെതിരെയാണ് അന്വേഷണം നടക്കുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നുവെങ്കിലും, ഷൈജ ആണ്ടവൻ അവധിയിൽ പ്രവേശിച്ചതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തത്.

About The Author