പുന്നോല്‍ ഹെല്‍ത്ത് സബ് സെന്ററിന് തറക്കല്ലിട്ടു

തലശ്ശേരി നഗരസഭയിലെ പുന്നോലില്‍ നിര്‍മിക്കുന്ന ഹെല്‍ത്ത് സബ് സെന്ററിന്റെ ശിലാസ്ഥാപനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. നഗരസഭാ അധ്യക്ഷ കെ എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി കെ സാഹിറ, അംഗം കെ ടി  മൈഥിലി, നഗരസഭാ സെക്രട്ടറി എന്‍ സുരേഷ്‌കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം പീയുഷ്, ഡിപിഐ ഡോ കെ അനില്‍കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ഡോ. ബിജോയ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author