കണ്ണൂർ ആസ്റ്റർ മിംസിൽ സൗജന്യ ഉദരരോഗ പരിശോധന ക്യാമ്പ്

ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഉദരരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്റ്റർ മിംസ് കണ്ണൂരിലെ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോക്ടർ സാബുവിന്റെ നേതൃത്വത്തിൽ ഉള്ള ആറോളം ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.

വയറുവേദന, മലബന്ധം, മലവിസര്‍ജ്ജന രീതിയില്‍ വരുന്ന വ്യത്യാസം, മലത്തില്‍ രക്തം കാണപ്പെടുക, മലം കറുത്ത നിറത്തില്‍ കാണപ്പെടുക, മരുന്ന് കഴിച്ചിട്ടും മാറാതിരിക്കുന്ന അള്‍സര്‍, ഇടയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി, അനിയന്ത്രിതമായുള്ള ശരീരത്തിന്റെ ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ സൗജന്യ പരിശോധന, ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് 20% ഇളവ്, എന്‍ഡോസ്‌കോപ്പി-കൊളോണോസ്‌കോപ്പി എന്നിവയ്ക്ക് 10% ഇളവ് എന്നിവ ലഭ്യമാകും. ഫെബ്രുവരി 5 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ 6235000532, 7306834751 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

About The Author