അഡ്വ.പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ അഡ്വ.പി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിലെ എന്‍ ഉഷയെയാണ് പരാജയപ്പെടുത്തിയത്.അഡ്വ.പി ഇന്ദിരക്ക് 35 വോട്ടും എന്‍ ഉഷക്ക് 19 വോട്ടും ലഭിച്ചു.
ഉദയംകുന്ന് ഡിവിഷന്‍ കൗണ്‍സിലറായ അഡ്വ.പി ഇന്ദിര കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു.ബി ജെ പി യുടെ കൗണ്‍സിലര്‍ വി കെ ഷൈജു തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

കെ എസ് യൂ വിലൂടെ പൊതുരംഗത്ത് എത്തിയ ശ്രീമതി. പി ഇന്ദിര വർഷങ്ങളുടെ പൊതു പ്രവർത്തന പരിചയവു മായാണ് കണ്ണൂരിന്റെ ഡെപ്യൂട്ടി മേയർ പദവിയിലേക്ക് എത്തുന്നത്. കണ്ണൂർ നഗരസഭയിലും കൗൺസിലർ ആയിരുന്നു. ഇപ്പോൾ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു വരുന്നു.

കണ്ണൂരിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ അവർ ജില്ലയിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ കിസാൻ കണ്ണൂരിന്റെ ഡയറക്ടർ, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വസുധ ഗ്ലോബൽ ഫൌണ്ടേഷൻ ചെയർമാൻ, വിമൻസ് ഇപ്രുവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

About The Author