കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നാളെ

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. രാവിലെ 11-ന് കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്.കോൺഗ്രസിലെ പി. ഇന്ദിരയാണ് യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. സി.പി.ഐ.യിലെ എൻ. ഉഷയാണ്‌ എൽ.ഡി.എഫ്. സ്ഥാനാർഥി. കളക്ടർ അരുൺ കെ. വിജയനാണ് വരണാധികാരി. ഉച്ചയോടെ ഫലപ്രഖ്യാപനം നടത്തും. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

യു.ഡി.എഫ്. ഭരിക്കുന്ന കോർപ്പറേഷനിൽ മേയർ-ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസും മുസ്‍ലിം ലീഗും വെച്ചുമാറാനുള്ള ധാരണപ്രകാരം മേയർസ്ഥാനം നേരത്തേ കോൺഗ്രസ് ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്‍ലിം ലീഗും ഒഴിഞ്ഞു. ഇതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

About The Author