ഗോഡ്സെ അനുകൂല പരാമർശം; പ്രൊഫ. ഷൈജ ആണ്ടവനോട് എൻ ഐ ടി വിശദീകരണം തേടി

ഗോഡ്സെ അനുകൂല പരാമർശത്തിൽ പ്രൊഫ. ഷൈജ ആണ്ടവനോട് എൻ ഐ ടി വിശദീകരണം തേടി. കാലിക്കറ്റ് എൻ ഐ ടി ഡയറക്ടറാണ് വിശദീകരണം തേടിയത്.

അതേസമയം, അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ് ഐ നല്‍കിയ പരാതിയിലാണ് ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. അധ്യാപികയെ പുറത്താക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പുസ്തകം വായിച്ചതില്‍ നിന്നുള്ള അഭിപ്രായമാണ് താന്‍ പങ്കുവെച്ചതെന്നാണ് അധ്യാപികയുടെ വാദം.

ഐ പി സി 153 വകുപ്പ് ചുമത്തി സമൂഹത്തില്‍ വിദ്വേശ പ്രചരണം നടത്തി ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവന്‍.

About The Author