റെയില്‍വേ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം കഴക്കൂട്ടത്ത് റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ പീലാറാവു (25) തുളസി (25) എന്നിവർക്കാണ് പൊള്ളലേറ്റത്. പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന ജോലിക്കിടെ ഉയർത്തിയ പോസ്റ്റ് മുകളിൽ കൂടിയുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.

ഗുരുതരമായി ഷോക്കേറ്റ ഇവരെ ഉടൻ തന്നെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാൾക്ക് 60 ശതമാനവും മറ്റൊരാൾക്ക് 80 ശതമാനവും പൊള്ളലേറ്റു. കിംസ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇരുവരെയും.

About The Author