ആഭ്യന്തര ഉത്പാദനത്തില്‍ 6.6 ശതമാനം വളര്‍ച്ച; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍
സംസ്ഥാന ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.6 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ആഭ്യന്തര വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോർട്ടില്‍ പറയുന്നു. റവന്യൂകമ്മിയും ധനകമ്മിയും കുറഞ്ഞിട്ടുണ്ട്. റവന്യൂകമ്മി 0.88 ശതമാനമായാണ് കുറഞ്ഞത്. ധനകമ്മി 2.44 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റവന്യൂ വരുമാനത്തില്‍ നേരിയ വര്‍ധനയും രേഖപ്പെടുത്തി. 12.48 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 12.69 ശതമാനമായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തനത് നികുതി വരുമാനത്തിലും വര്‍ധനയുണ്ട്. തനത് നികുതി വരുമാനം കഴിഞ്ഞവര്‍ഷം 22.41 ശതമാനമായിരുന്നത് ഇത്തവണ 23.36 ശതമാനമായി വര്‍ധിച്ചു. പൊതുകടം 2,38,000.96 കോടി രൂപയായും ആഭ്യന്തരകടം 2,27,137.08 കോടിയായും വര്‍ധിച്ചിട്ടുണ്ട്. വാര്‍ഷിക വളര്‍ച്ചാനിരക്ക് 10.16 ശതമാനത്തില്‍ നിന്ന് 8. 19 ശതമാനമായി കുറഞ്ഞു.