കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്

പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി എ എക്കണോമിക്സ്/ ബി എ അഫ്സൽ – ഉൽ – ഉലമ/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ/ ബി കോം (റഗുലർ/ സപ്ലിമെന്ററി), ബി എ കന്നഡ (റഗുലർ മാത്രം), ബി എ മലയാളം/ ബി എ ഇംഗ്ലിഷ് (സപ്ലിമെന്ററി മാത്രം) ബിരുദം (റഗുലർ – 2022  പ്രവേശനം/ സപ്ലിമെന്ററി – 2020,  2021 പ്രവേശനം)  നവംബർ 2023 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2024 ഫെബ്രുവരി 19, തിങ്കളാഴ്ച (19.02.2024) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് – ൽ സമർപ്പിക്കണം. എൻറോൾമെന്റ് നമ്പറും ജനന തീയതിയും നിർദേശിച്ച പ്രകാരം നൽകി, അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലാബ് അസിസ്റ്റന്റ്

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തിച്ചേരണം.

അധ്യാപക നിയമനം – അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മാങ്ങാട്ടുപറമ്പ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ  രണ്ടുവർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ യോഗ/ യോഗ ട്രെയിനർ/ സ്പോർട്സ് ട്രെയിനർ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 വരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിനു ശേഷം ഫെബ്രുവരി 14 നകം ഹാർഡ് കോപ്പി സർവകലാശാലയിൽ എത്തിക്കേണ്ടതാണ്.

ഹാൾടിക്കറ്റ്

07/02/2024 – ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023, അഞ്ചാം സെമസ്റ്റർ ബി എ / ബി ബി എ / ബി കോം (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2023 എന്നീ പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയശേഷം ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷാസമയം കൈവശംകരുതേണ്ടതാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2023 പരീക്ഷകളുടെ (എം എസ് സി കൗൺസിലിംഗ്‌ സൈക്കോളജി ഒഴികെ) ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യ നിർണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 13/02/2024.

പുനർമൂല്യനിർണ്ണയഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബി എഡ് ഡിഗ്രി, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author