വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ധനസഹായം: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മുടങ്ങാതെ സ്‌കൂളില്‍ അയക്കുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  2023 – 24 അധ്യയന വര്‍ഷം പഠിക്കുന്നതും 2023 ജൂണ്‍ മുതല്‍ 2024 ജനുവരി 31 വരെ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളതുമായ വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും  വിവരങ്ങള്‍ (കുട്ടികളുടെ ലിസ്റ്റും രക്ഷിതാവിന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും വിദ്യാര്‍ഥികളുടെ ഹാജര്‍ ശതമാനവും സഹിതം) ഫെബ്രുവരി 10  നകം ഐ ടി ഡി പി കണ്ണൂര്‍ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 0497 2700357.

വാക് ഇന്‍ ഇന്റര്‍വ്യൂ

പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ യുഎല്‍ ടെക്‌നോളജിയിലേക്ക്  സര്‍വയര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പതിന് പാലയാട് അസാപ് സ്‌കില്‍ പാര്‍ക്കില്‍ നടക്കും. രജിസ്‌ട്രേഷന് https://forms.gle/TRLEivhgnstpKDLf6. ഫോണ്‍: 80758 51148, 96330 15813, 7907828369.

ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ് : അപേക്ഷ ക്ഷണിച്ചു

വയോമധുരം പദ്ധതി വഴി ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ക്ക് അഡീഷണല്‍ സ്ട്രിപ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടല്‍ വഴി (https://suneethi.sjd.kerala.gov.in) അപേക്ഷിക്കാവുന്നതാണ്. പ്രമേഹ രോഗികളായ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക്  ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണ് വയോമധുരം. ഫോണ്‍ 04972997811, 8281999015. .

മന്ദഹാസം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി ദന്തനിര വച്ച് നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരോ, അവശേഷിക്കുന്ന പല്ലുകൾ  ഉപയോഗ യോഗ്യമല്ലെന്നും  കൃത്രിമ പല്ലുകള്‍ വെക്കുന്നതിന് അനുയോജ്യരാണെന്നും  നിശ്ചിത ഫോറത്തില്‍ ദന്തിസ്റ്റ്  സാക്ഷ്യപ്പെടുത്തിയവരും ആവണം അപേക്ഷകര്‍. സുനീതി പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് (https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php). ഫോണ്‍ 04972997811, 8281999015.

ശാരീരിക പുനരളവെടുപ്പ് ഫെബ്രുവരി 6ന്

ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ തസ്തികയിലേക്കുള്ള (408/2021)  തെരഞ്ഞെടുപ്പിനായി 2023 ഡിസംബര്‍ 22ന് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്‍കിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക പുനരളവെടുപ്പ് ഫെബ്രുവരി ആറിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം പട്ടത്തുള്ള പി എസ് സി ആസ്ഥാന ഓഫീസില്‍ നടക്കും.ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എം എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരു  തിരിച്ചറിയല്‍ രേഖയുമായി രാവിലെ 9.15ന് ഹാജരാകണം.

താലൂക്ക് വികസന സമിതി യോഗം

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) മാര്‍ച്ചില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷക്ക് മുന്നോടിയായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.
ഓണ്‍ലൈന്‍ ക്ലാസ്സ്, സൗജന്യ ട്രയല്‍ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോര്‍ഡഡ് വീഡിയോ ക്ലാസ്സ്, സ്റ്റഡി മെറ്റീരിയല്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kicma. ഫോണ്‍: 8548618290, 9188001600.

ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച്) നടത്തുന്ന താല്‍ക്കാലിക ഗവേഷണ പ്രോജക്ടിലെ ക്ലിനിക്കല്‍ ട്രയല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിൽ          ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) ധനസഹായത്തോടെയാണ് ഗവേഷണം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി ഫെബ്രുവരി 13ന് രാവിലെ 9.30 ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

ഓണ്‍ലൈന്‍ ലേലം

കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ അധീനതയില്‍ ഡി എച്ച് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍  www.mstcecommerce.com ലെ ഇ വി എൽ പോർട്ടൽ മുഖേന ഫെബ്രുവരി എട്ടിന് രാവിലെ 11 മണി മുതല്‍ 3.30 വരെ ലേലം ചെയ്യും. ഫോണ്‍: 9497931212.


ഓംബുഡ്സ്മാന്‍ സിറ്റിങ് 7ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്സ്മാന്‍ ഫെബ്രുവരി ഏഴിന്  തളിപ്പറമ്പ് ബ്ലോക്ക് ഓഫീസില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 12 മണി വരെ സിറ്റിങ് നടത്തും.  പരാതികള്‍ നേരിട്ടോ  തപാല്‍, ഫോണ്‍, ഇ മെയില്‍ ( ombudsmanmgnregskannur@gmail.com , ombudsmanpmayg@gmail.com ) വഴിയോ നല്‍കാം.  വിലാസം: ഓഫീസ് ഓഫ് ഓബുഡ്സ്മാന്‍, അനക്സ് ഇ ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍.  ഫോണ്‍: 9447287542.

 ബാന്റ് പരിശീലനം: താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാന്റ് വിതരണം ചെയ്ത ഇരിട്ടി, പേരാവൂര്‍, തളിപ്പറമ്പ്  ബ്ലോക്ക് പരിധിയിലെ  പത്ത് ഗ്രൂപ്പുകള്‍ക്ക് കോളനികളില്‍ പരിശീലനം നല്‍കാന്‍ താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  ഫെബ്രുവരി എട്ടിന് വൈകീട്ട്  മൂന്ന് മണിക്കകം ഐ ടി ഡി പി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.

About The Author