വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കാര്‍ഷിക യന്ത്രവല്‍കരണം: അപേക്ഷ ഫെബ്രുവരി ഒന്ന് മുതല്‍

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള  സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ് എം എ എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷക കൂട്ടായ്മ, ഫാം മെഷിണറി ബാങ്കുകള്‍, എഫ് പി ഒ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ https://agrimachinery.nic.index എന്ന വെബ്സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം അതിന്റെ പകര്‍പ്പും അനുബന്ധരേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം കണ്ണൂര്‍ കൃഷി അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി വഴി ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകള്‍ അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ കൃഷിഭവന്‍, കൃഷി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:9539630981, 9383472050, 9383472051, 9383472052.

സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണം പ്രഖ്യാപനം നാലിന്

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണം നടത്തിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി തളിപ്പറമ്പ്. ഇതിന്റെ പ്രഖ്യാപനവും ഷീ ലോഡ്ജ് ആന്റ് വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിക്കും. വര്‍ണ്ണം 2025ന്റെ ഭാഗമായി നിരവധി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടക്കുന്നത്.

നഴ്സ് ഗ്രേഡ് II; ഇന്റര്‍വ്യൂ 7, 8 തീയതികളില്‍

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II (721/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

ഫലം പ്രസിദ്ധീകരിച്ചു

ഐഎച്ച്ആര്‍ഡി 2023 നവംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കും പരീക്ഷാകേന്ദ്രങ്ങളിലും വെബ്സൈറ്റിലും (www.ihrd.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ഫെബ്രുവരി 12 വരെ പിഴ കൂടാതെയും 200 രൂപ പിഴയോടുകൂടി 14 വരെയും സമര്‍പ്പിക്കാം.

ദര്‍ഘാസ്

കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിലേക്കും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ സ്റ്റേഷനറി ഓഫീസുകളിലേക്കും റബ്ബര്‍ (പോളിമര്‍)/ ലോഹ/ പ്രീഇങ്കിംഗ് മുദ്രകള്‍  നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0495 2380348.

ദര്‍ഘാസ്/ ലേലം

ജില്ലാ ട്രഷറിയുടെ മാരുതി ഓമ്‌നി വാന്‍ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ജില്ലാ ട്രഷറിയില്‍ ലേലം ചെയ്യും. ഫെബ്രുവരി ആറിന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0497 2700683

About The Author