ലോക്‌സഭാ തെരെഞ്ഞടുപ്പിന് താൻ സജ്ജമെന്ന് ശശി തരൂർ

ലോക്സഭാ തിരഞ്ഞെടുപ്പിന് മനസുകൊണ്ട് സജ്ജമാണെന്ന് ശശി തരൂർ എംപി. സ്ഥാനാർത്ഥിയായി പാർട്ടി തീരുമാനിച്ചിരിക്കുന്നത് തന്നെയാണെന്നാണ് തോന്നുന്നത്. പ്രഖ്യാപനം വരും മുൻപ് പറയാൻ കഴിയില്ല. തിരുവനന്തപുരത്ത് നിരവധി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അത് പ്രചരണമായി വേണമെങ്കിൽ കാണാം. തലസ്ഥാനത്ത് ശക്തരായ സ്ഥാനാർഥികൾ തന്നെ വരണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് കൂടുതൽ മികച്ച തിരഞ്ഞെടുപ്പ് നടത്താനാവണമെന്നും തരൂർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഫെബ്രുവരി നാലിന് കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗം തൃശ്ശൂരിൽ ചേരും. സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹാരിഷ് ചൗധരിയും അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. അതിവേഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാണ് കോൺഗ്രസ് നീക്കം.

ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ചർച്ചകൾ വേഗത്തിലാക്കാന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തിരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേർത്തു. തൃശ്ശൂരിൽ ചേരുന്ന യോഗത്തിൽ സാധ്യത പട്ടിക തയ്യാറാക്കും. പിന്നീട് വിജയ സാധ്യത പരിശോധിച്ച് ഹൈക്കമാൻ്റ് അന്തിമ പട്ടിക പ്രഖ്യാപിക്കും. നിലവിൽ ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ളത്. സിറ്റിങ്ങ് എംപിമാർ എല്ലാവരും മത്സരിക്കണമെന്നാണ് തീരുമാനം.

About The Author