ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. 14 സൈനികർക്ക് പരിക്കേറ്റു. ബീജാപൂർ-സുക്മ അതിർത്തിയോട് ചേർന്ന മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിആർപിഎഫ് ജവാൻമാർക്ക് നേരെയായിരുന്നു ആക്രമണം. തെക്കൽഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. മേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

About The Author