യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; ജയ്സൺ മുകളേൽ കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍  മുഖ്യകണ്ണി ജയ്‌സണ്‍ മുകളേല്‍ കീഴടങ്ങി. കോടതി നിര്‍ദ്ദേശ പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ജയ്‌സണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സി ആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്‌സണ്‍. ജയ്‌സണിന്റെ സഹായി രാകേഷ് ആനന്ദിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജയ്‌സണ്‍ മുകളേല്‍.

About The Author