കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ എം എ/ എം എസ് സി/ എൽ എൽ എം/ എം സി എ/ എം ബി എ/ എം പി എഡ്‌ (2015 സിലബസ് -2019 അഡ്മിഷൻ സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ – നവംബർ 2021, രണ്ടാം സെമസ്റ്റർ – മെയ് 2022, മൂന്നാം സെമസ്റ്റർ – നവംബർ 2022, നാലാം സെമസ്റ്റർ – മെയ് 2023, അഞ്ചാം സെമസ്റ്റർ എംസി എ (2015 സിലബസ് – 2018 അഡ്മിഷൻ സപ്ലിമെന്ററി) നവംബർ 2022 പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു . ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാർഡ് വെയർ ടെക്നീഷ്യൻ

കരാർ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാല ഐ ടി ഡയറക്ടറേറ്റിലെ ഹാർഡ് വെയർ ടെക്നീഷ്യൻ തസ്തികയിൽ ഒരു ഒഴിവിലേക്ക്  നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ ഇന്റർവ്യൂ ജനുവരി 30 ന് 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് നടക്കും. യോഗ്യതയും പ്രായപരിധിയും സംബന്ധിക്കുന്ന വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ളവർ ജനുവരി 30 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സർവകലാശാല ആസ്ഥാനത്തെ ഐടി ഡയറക്ടറേറ്റിൽ എത്തിച്ചേരേണ്ടതാണ്.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠനവകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പെയ്ഷ്യൽ പ്ലാനിംഗ്  പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ 31/01/2024 രാവിലെ 10 മണിക്ക് നടക്കും. ജ്യോഗ്രഫി, ജിയോളജി, ഫിസിക്സ്, എൻവയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലും വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806400, 9447085046

ഹാൾ ടിക്കറ്റ്

31/01/2024ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം സി എ (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് ഉൾപ്പെടെ) നവംബർ 2023 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യ നിർണ്ണയ ഫലം 

നാലാം സെമസ്റ്റർ എം ബി എ ഏപ്രിൽ 2023, പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലേക്ക് ദിവസ/ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ജനുവരി 31ന് ഉച്ചയ്ക്ക് 2 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠവകുപ്പിൽ  എത്തിച്ചേരണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author