സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി അന്തരിച്ചു

കക്കോടിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി (100) അന്തരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിൽ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതല വഹിച്ചിട്ടുണ്ട്‌. സംസ്ക്കാരം ഞായറാഴ്‌ച രാവിലെ 11ന്‌ വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ.

സ്വതന്ത്ര്യ സമര പ്രവർത്തനങ്ങളും ഹരിജനോദ്ദാരണ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് 1934 ൽ  കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ട് കണ്ടത് ഉണ്ണീരിയുടെ ജീവിതത്തിലെ അവിസ്‌മരണീയമായ മുഹൂർത്തമായിരുന്നു. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ മാനാഞ്ചിറ മൈതാനിയിൽ വച്ച് ആഘോഷിച്ച വേളയിൽ ഉണ്ണീരിയും കക്കോടിയിൽ നിന്ന് എത്തി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്തിരുന്നു.

ഭാര്യ: പരേതയായ ജാനു. മക്കൾ : പ്രേമലത, പുഷ്‌പലത, ഹേമലത, സ്നേഹലത (സിപിഐ എം പൂവത്തൂർ ബ്രാഞ്ച് അംഗം) ,റീന , വിനോദ് കുമാർ (ഗവ. മെഡിക്കൽ കോളജ് ആശുപത്രി) ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, കൃഷ്‌ണൻ, എ കെ ബാബു (സിപിഐ എം കക്കോടി ഈസ്റ്റ് എൽസി അംഗം), മോഹൻ രാജ്, സ്‌മൃതി, മനോജ്. സഹോദരങ്ങൾ: പരേതരായ മാധവൻ, ഭാസ്ക്കരൻ, അമ്മു, പെരച്ചക്കുട്ടി.

About The Author