രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറെടുക്കേണ്ട സാഹചര്യമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. റിപ്പബ്ലിക് ദിനത്തിൽ വിമുക്തഭടൻമാർക്ക് ആദരം

ഓരോ നിമിഷവും പോരാടേണ്ടുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇന്ത്യ എന്ന ആശയത്തെതന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അതീവഗുരുതരമായി തുടരുകയാണെന്നും, രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറെടുക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

ചേലോറ ജവഹർലാൽനെഹ്റു പാർക്കിൽ എക്സ് സർവീസ് മെൻ പ്രോഗ്രസീവ് ഗ്രൂപ്പ് വലിയന്നൂർ, കാപ്പാട് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചവിമുക്തഭടൻമാരുടെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ചടങ്ങിൽ അൻപതിലധികം വിമുക്തഭടന്മാരെ ആദരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കെ പ്രദീപൻ അധ്യക്ഷതവഹിച്ചു. എക്സ് സർവീസ് മെൻ പ്രോഗസീവ് കൂട്ടായ്മ ജോയിൻ കൺവീനർ രൂപേഷ് സ്വാഗതം പറഞ്ഞു. കാപ്പാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി കെ പ്രഭാകരൻ, വലിയന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി രാഘവൻ മാസ്റ്റർ, കേണൽ പുരുഷോത്തമൻ, എൻ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

About The Author