കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുന:പ്രവേശനം

സർവകലാശാലയോട് അഫീലിയേറ്റ് ചെയ്ത കോളേജുകളിലും, സർവകലാശാലയുടെ പഠന വകുപ്പുകളിലും സെന്ററുകളിലും 2023 – 24 അക്കാദമിക്ക് വർഷത്തെ ബിരുദ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് പുന:പ്രവേശനം അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് 2024 ജനുവരി 27 ന് അപേക്ഷകൾ (ലേറ്റ് ഫീസ്‌ സാഹിതം) ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.

പരീക്ഷാ വിജ്ഞാപനം

  • 19.03.2024 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 06.02.2024 മുതൽ 12.02.2024 വരെയും പിഴയോടുകൂടി 13.02.2024 വരെയും അപേക്ഷിക്കാം.

  • 18.03.2024 ന്  ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 13.02.2024 മുതൽ 16.02.2024 വരെയും പിഴയോടുകൂടി 19.02.2024 വരെയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മാർജിനിൽ ഇൻക്രീസ്

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2024 -2025 അധ്യയനവർഷത്തിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സീറ്റുകളുടെ എണ്ണത്തിൽ മാർജിനിൽ ഇൻക്രീസ് ആവശ്യമുള്ള കോളേജുകൾ ഇതിനായുള്ള അപേക്ഷ പ്രിൻസിപ്പാൾ മുഖാന്തരം 2024 ഫെബ്രുവരി 15ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

About The Author