രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുത്; വാദവുമായി പ്രതിഭാഗം

ഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുതെന്ന ആവശ്യവുമായി പ്രതിഭാഗം. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിൻ്റേത് രാഷ്ട്രീയ കൊലപാതകമെന്നും പ്രതിഭാഗത്തിന്റെ വാദം. ഷാനെ കൊന്നതിൻ്റെ സ്വഭാവിക പ്രതികരണം മാത്രമായതുകൊണ്ട് ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ല.

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓൺലൈനായിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. വിധിക്ക് മുൻപായി കോടതി പ്രതികളുടെ ഭാഗം കേൾക്കുന്നു.

About The Author