കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട; ബംഗാൾ സ്വദേശി അറസ്റ്റിൽ
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി യും പാർട്ടിയും എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോളിംഗ് നടത്തുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്.കണ്ണൂർ ടൗണിൽ വെച്ച് 2.200 kg കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ബംഗാൾ സ്വദേശി റാബിയുൾ ഖാനെ അറസ്റ്റ് ചെയ്ത് NDPSകേസ്സെടുത്തു.റെയ്ഡിൽ പ്രിവന്റിവ് ഓഫീസർ അനിൽകുമാർ പി കെ അബ്ദുൽ നാസർ ആർ. പി , ഷിബു കെ.സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ സുജിത്ത്. ഇ, ഖാലിദ്.ടി. സിവിൽ എക്സ്സൈസ് ഓഫിസർ ഷാൻ. ടി. കെ എക്സ്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.