കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ് .

ഇന്നലെ അർധരാത്രിയോടെയാണ് ആന ഇടയുന്നത്. എഴുന്നെള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു.

About The Author