കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്കെയിൽ അപ്പ്‌ യുവർ ബിസിനസ്; സംരംഭകത്വ ബോധവത്കരണ പരിപാടി

സംരംഭകത്വ ബോധവത്കരണം ഉറപ്പാക്കുന്നതിന് ഭാഗമായി സംഘടിപ്പിക്കുന്ന സ്കെയിൽ അപ്പ്‌ യുവർ ബിസിനസ്; സംരംഭകത്വ ബോധവത്കരണ പരിപാടി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ വച്ചുനടന്നു. കണ്ണൂർ സർവകലാശാല കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്‌ ഡെവലപ്പ്മെന്റ് (കെ ഐ ഇ ഡി), ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (ഐ ഐ സി), എം എസ് എം ഇ മന്ത്രാലയം, കണ്ണൂർ യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ഇൻക്യൂബേഷൻ ഫൗണ്ടേഷൻ (കെ യു ഐ ഐ എഫ്) എന്നിവരുമായി സഹകരിച്ച് നടത്തുന്ന പരിപാടി സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് ഉദ്ഘാടനം ചെയ്തു. മൂന്നു സെഷനുകളിലായി നടന്ന ഏകദിന പരിശീലന പരിപാടിയിൽ ജീനു ജോൺ, പ്രകാശ് എം കെഎന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബെനഡിക്ട് വില്ല്യം ജോൺസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡി ഐ സി ജനറൽ മാനേജർ എ എസ് ഷിറാസ് അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫൈസൽ, ജീവരാജ്‌, കെ പി ശ്രീശരത്ത്‌ എന്നിവർ സംസാരിച്ചു.

About The Author