വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എ ബി സി ഡി പദ്ധതി; 27 അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ ബി സി ഡി) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 29 വരെ തെരെഞ്ഞെടുക്കപ്പെട്ട 27 അക്ഷയ കേന്ദ്രങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. സേവനം സൗജന്യമായിരിക്കും.
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായി എ ബി സി ഡി ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇവയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കും മറ്റ് കാരണങ്ങളാല്‍ ആധികാരിക രേഖകള്‍ ലഭിക്കാത്തവര്‍ക്കുമായാണ് ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഐ ടി മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തെരെഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളുടെ കോഡ്, പ്രവര്‍ത്തിക്കുന്ന സ്ഥലം എന്ന ക്രമത്തില്‍
കെ എന്‍ ആര്‍ 113 – എടൂര്‍, 114- കീഴ്പ്പള്ളി, 072- പയ്യാവൂര്‍, 070-ഉളിക്കല്‍, 069- പടിയൂര്‍, 068- ബ്ലാത്തൂര്‍, 120-വള്ളിത്തോട്, 119-മാടത്തില്‍, 122- കൊളക്കാട്, 121- കണിച്ചാര്‍, 135-മുഴക്കുന്ന്, 124-ചുങ്കക്കുന്ന്, 125- അമ്പായത്തോട്, 133- തുണ്ടിയില്‍, 131- കെ പി ആര്‍ നഗര്‍, 126-കേളകം, 117-കുട്ടിമാവിന്‍ കീഴില്‍, 118-തെക്കംപൊയില്‍, 128-കോളയാട്, 142-ചിറ്റാരിപ്പറമ്പ്, 145- ചെറുവാഞ്ചേരി, 153-കല്ലിക്കണ്ടി, 233-തിരുമേനി, 044-ഉദയഗിരി, 049-കരുവഞ്ചാല്‍, 029-തേര്‍ത്തല്ലി, 112-ഇരിട്ടി ടൗണ്‍.

മിഡ് നൈറ്റ് യൂണിറ്റി റണ്‍ ലോഗോ പ്രകാശനം    

റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന കാനറ ബേങ്ക് മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കാനറ ബാങ്ക് റീജിയണല്‍ മാനേജര്‍ എ യു രാജേഷിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം രാഘവന്‍, ജില്ലാ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം ശിവപ്രകാശന്‍ നായര്‍, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ പി ജിനോജ്, മാനേജര്‍ ഇ വി ലിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനിതാ കമ്മീഷന്‍ അദാലത്ത് 22ന്

വനിതാ കമ്മീഷന്‍ അദാലത്ത് ജനുവരി 22ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

സൗജന്യ പരിശീലനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാവികസന കേന്ദ്രം സോളാര്‍ സാങ്കേതിക വിദ്യയില്‍ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മിക്കാന്‍ സൗജന്യ പരിശീലനം നല്‍കുന്നു. എസ് എസ് എല്‍ സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9809942958, 8129295250.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് ജില്ലയിലെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ/ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായം 21നും 35നും ഇടയില്‍. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ജനുവരി 24ന് രാവിലെ 11 മണിക്ക് ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2700357.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് – 703/2022) തസ്തികയിലേക്ക് ജൂലൈ 13ന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ക്ഷീര സഹകാരി അവാര്‍ഡ്:  അപേക്ഷ ക്ഷണിച്ചു

മികച്ച ക്ഷീര കര്‍ഷകരെ തെരഞ്ഞെടുക്കുന്ന ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീര കര്‍ഷകര്‍ക്ക് ബഹുമതി പത്രവും സമ്മാനതുകയും ലഭിക്കും. സംസ്ഥാനത്തെ മികച്ച ആപ്‌കോസ്, നോണ്‍ ആപ്‌കോസ് ക്ഷീരസംഘങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.

ജേര്‍ണലിസം കോഴ്സ്; 25വരെ അപേക്ഷിക്കാം

കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9544958182.

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ  ജില്ലയിലെ പഠന കേന്ദ്രത്തില്‍ പിജിഡിസിഎ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി.ടി.പി, എം.എസ് ഓഫീസ്, എന്നീ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.  ഫോണ്‍: 9947763222.

ക്വട്ടേഷന്‍

പെരിങ്ങോം ഗവ.കോളേജിലെ ബോര്‍വെല്‍ മോട്ടോറിലേക്ക് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 23ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04985 295440.

ടെണ്ടര്‍

തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ 118 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്നിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2383254.

About The Author