പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എക്സാലോജിക്ക് ലാവ്ലിന്‍പോലെ ഫ്രീസറിലേക്ക്; കെ സുധാകരന്‍

എക്‌സാലോജിക്ക് അന്വേഷണവും ഫ്രീസറില്‍ ആകുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മോദി പിണറായി വിജയനെ ചേര്‍ത്തുപിടിച്ചത് വിശ്വസ്തനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സാലോജിക്കിന്റെ അനധികൃത ഇടപാടാണ് മോദിയെ പിണറായി വണങ്ങാന്‍ കാരണം. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത് പ്രഹസന സമരമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പിണറായി ശ്രമിക്കുന്നത്. ഇന്ത്യാ മുന്നണിയെ ദുര്‍ബലപ്പെടുത്താനുള്ള ചട്ടുകമായാണ് മോദി പിണറായിയെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനി എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സി ബി ഐ അന്വേഷിക്കണമെന്ന് കമ്പനി രജിസ്ട്രാർ ശുപാര്‍ശ ചെയ്തിരുന്നു. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻെറ പരിധിയിൽ വരുന്ന വിഷയങ്ങളുളളതിനാൽ ഇ ഡി അന്വേഷണവും വേണമെന്ന് ശുപാർശയുണ്ട്.എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ അടിമുടി ദുരൂഹമാണെന്നും കർണാടക കമ്പനി രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കമ്പനി നിയമലംഘനങ്ങളുടെ പേരിൽ വീണയ്ക്കും സ്ഥാപനത്തിനും 2021ൽ 1ലക്ഷം രൂപ വീതം പിഴ വിധിച്ചിരുന്നു. എക്സാലോജിക്കിനെതിരെയുള്ള ബാംഗ്ലൂർ റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്. എക്സാലോജിക്-സിഎംആർഎൽ ഇടപാട് അടിമുടി ദുരൂഹമെന്നും ബാംഗ്ലൂർ ആർഒസി. സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സിഎംആർഎല്ലുമായുളള കരാർ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും എക്സാലോജിക് നൽകിയില്ല.നൽകിയ സേവനത്തിനാണ് പണം കൈപ്പറ്റിയത് എന്നതിന് തെളിവ് ഹാജരാക്കിയില്ല. എക്സാലോജിക് ആകെ ഹാജരാക്കിയത് ജിഎസ്ടി അടച്ച രസീത് മാത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സേവനം നൽകാനെന്ന കരാറിൻെറ മറവിൽ സിഎംആർഎൽ കമ്പനിയുമായി നടന്ന ഇത്തരം ദുരൂഹ ഇടപാടുകൾ കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ്. അഴിമതി നിരോധന നിയമ ത്തിൻെറ പരിധിയിൽ വരുന്ന കാര്യങ്ങളും ഇതിൽ വന്നുചേർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടപാടുകളെ കുറിച്ചുളള അന്വേഷണം സിബിഐക്കും ഇഡിക്കും കൈമാറേണ്ടത് ആവശ്യമാണെന്നും കമ്പനി രജിസ്ട്രാർ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഈ റിപോർട്ട് പ്രകാരമാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കഴിഞ്ഞ ദിവസം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനി നിയമങ്ങൾ ലംഘിച്ചതിന് 2021ൽ കമ്പനി രജിസ്ട്രാർ വീണയ്ക്കും എക്സാലോജിക് കമ്പനിക്കും 1 ലക്ഷം രൂപ വീതം പിഴയിട്ടിരുന്നു. ഓഫീസ് മാറിയ വിവരം അറിയിക്കാതിരുന്നതിനാണ് പിഴയിട്ടത്. രജിസ്റ്റേർഡ് ഓഫീസ് മാറിയാൽ 30 ദിവസത്തിനകം അറിയിക്കണം എന്നാണ് ചട്ടം.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ്. വീണാ വിജയൻ്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയുമാണ് അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.

About The Author