ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു

ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടി മരിച്ചു. പൂപ്പാറ മൂലത്തറ ഭാഗത്ത് പന്നിയാര്‍ പുഴയിലാണ് കുട്ടിയെ കാണാതായത്. രണ്ടര വയസുള്ള മിത്രനാണ് മരിച്ചത്.

അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങി. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കിൽ പെട്ടിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആ‌ർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്നിയാര്‍ പുഴയോട് ചേര്‍ന്നാണ് ഇവരുടെ വീട്.

About The Author