കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം

നാഷണൽ എംപ്ലോയ്മെൻറ് സർവീസ് വകുപ്പിന്റെ വൊക്കേഷനൽ ഗൈഡൻസ് ശാക്തീകരണത്തിന്റെ ഭാഗമായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ബ്യൂറോയുടെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ലൈബ്രറി ഹാളിൽ 36 ദിവസത്തെ സൗജന്യ പി എസ് സി മത്സര പരീക്ഷ പരിശീലനം ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ബ്യൂറോ ചീഫ് അനീഷ് കുമാർ കെ പി അധ്യക്ഷത വഹിച്ച ചടങ്ങ് പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ ലളിത കെ പി ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് പി കൃഷ്ണ രാജ്, പയ്യന്നൂർ നഗരസഭാ വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ദാമോദരൻ മാസ്റ്റർ, പയ്യന്നൂർ എംപ്ലോയ്മെൻറ് ബ്യൂറോ ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ദീപ്തി കെ എം, ബാബു ആലംതെറ്റിൽ എന്നിവർ സംസാരിച്ചു.

സിന്റിക്കേറ്റ് യോഗം

കണ്ണൂർ സർവകലാശാലയുടെ ഈ തവണത്തെ സിന്റിക്കേറ്റ് യോഗം ജനുവരി 16 ന് കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ചു ചേർന്നു. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ,

  1. ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടിയ മണിപ്പൂർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും പഠനവകുപ്പുകളിലെയും വിദ്യാർത്ഥികളിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കായി ധനസഹായനിധി രൂപീകരിക്കാൻ തീരുമാനിച്ചു.വിശദാംശങ്ങൾ പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി സിന്റിക്കേറ്റിന്റെ ഉപസമിതി രൂപീകരിച്ചു.

  2. പ്രഗത്ഭരായ യുവ അധ്യാപകർക്കും യുവ ഗവേഷകർക്കും അവാർഡ് നല്കുന്നതിനായി മാർഗ നിർദ്ദേശം നല്കാൻ സിന്റിക്കേറ്റിന്റെ ഉപസമിതി രൂപീകരിച്ചു.

  3. വിവിധ കോളേജുകളിലെ 27 അസിസ്റ്റന്റ് പ്രൊഫസർമാരുടെയും 2 അസോസിയേറ്റ് പ്രൊഫസർമാരുടെയും ഒരു പ്രൊഫസറുടെയും സ്ഥാനക്കയറ്റത്തിന് അംഗീകാരം നൽകി. മാടായി കോ ഓപ്പറേറ്റീവ് കോളേജിലെ ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് അംഗീകാരം നൽകി.

  4. രസതന്ത്ര പഠനവകുപ്പിലെ മികച്ച വിദ്യാർത്ഥിക്ക് ശാരദാ സുധാകരൻ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് നൽകാൻ തീരുമാനിച്ചു.

  5. സർവകലാശാലാ ക്യാമ്പസുകളിൽ സിനിമ/ ഷോർട്ട്ഫിലിം/ ഡോക്യൂമെന്ററി ചിത്രീകരിക്കുന്നതിനും പ്രദർശനം നടത്തുന്നതിനും ക്യാംപെയിനുകൾ നടത്തുന്നതിനും നിശ്‌ചിത തുക ഈടാക്കി അനുവാദം നൽകാൻ തീരുമാനിച്ചു.

  6. എംപ്ലോയ്‌മെന്റ് എക്സ്ചേയ്ഞ്ച് ലിസ്റ്റിൽ നിന്നും അഭിമുഖം നടത്തി തിരഞ്ഞെടുത്ത അസിസ്റ്റന്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകി.

  7. 2024 – 25 അധ്യയന വർഷത്തെ ബിരുദ/ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അധികം സീറ്റുകൾക്ക്  അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു.

About The Author