വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്

ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി-കണ്ണൂര്‍(എന്‍ എച്ച്-ചൊവ്വ) റോഡില്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 17ന് രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

വിചാരണ മാറ്റി

കലക്ടറേറ്റില്‍ ജനുവരി 17, 18 തീയതികളില്‍ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാന്റ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ഫെബ്രുവരി 14, 15 തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ജീവനക്കാരെ നിയമിക്കുന്നു

ജില്ലയില്‍ കണ്ണൂര്‍ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് എന്ന അന്തിപച്ചയിലേക്ക് സെയില്‍സ് കം ബില്ലിങ് തസ്തികയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ജനുവരി 22ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളില്‍ കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍, ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 31. ഫോണ്‍: 0490 2321888 / 7356111128, 0460 2205474.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584.

ക്വട്ടേഷന്‍

നടുവില്‍ പോളിടെക്നിക്ക് കോളേജിലെ സര്‍വെ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 25ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനമാരംഭിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ബ്യൂറോയുടെ നേതൃത്വത്തിൽ 36 ദിവസത്തെ  സൗജന്യ പി എസ് സി മത്സര പരീക്ഷ പരിശീലനമാരംഭിച്ചു.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണത്തിന്റെ ഭാഗമായാണ് പരിശീലനം. പയ്യന്നൂർ താലൂക്ക് ലൈബ്രറി ഹാളിൽ  നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ബ്യൂറോ ചീഫ് കെ പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭാ കൗൺസിലർ മണിയറ ചന്ദ്രൻ, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ദാമോദരൻ മാസ്റ്റർ, കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് പി കൃഷ്ണരാജ്, പയ്യന്നൂർ എംപ്ലോയ്മെന്റ് ബ്യൂറോ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കെ എം ദീപ്തി, ബാബു ആലംതെറ്റിൽ എന്നിവർ സംസാരിച്ചു.

കായിക ക്ഷമതാ പരീക്ഷ 23, 24 തീയതികളില്‍

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (613/21), വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (എന്‍ സി എ-ഹിന്ദു നാടാര്‍-578/21) വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (എന്‍ സി എ- എസ് സി-580/21) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 23, 24 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്നിലധികം അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ കാറ്റഗറിയിലും എന്‍ സി എ കാറ്റഗറിയിലുമായി കായിക ക്ഷമതാ പരീക്ഷയില്‍ ഒരു അവസരം മാത്രമേ ലഭിക്കുകയുള്ളൂ. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, അസ്സല്‍ ഐ ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.30ന് ടെസ്റ്റ് കേന്ദ്രത്തില്‍ ഹാജരാകണം.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്ത് റീസര്‍വ്വെ ഒന്നില്‍ പെട്ട 0.0405 ഹെക്ടര്‍ സ്ഥവും അതിലുള്‍പ്പെട്ട സകലതും റീസര്‍വ്വെ ഒന്നില്‍പ്പെട്ട ഏഴ് സെന്റ് സ്ഥലവും അതിലുള്‍പ്പെട്ട സകലതും ജനുവരി 22ന് രാവിലെ 11.30ന് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂര്‍ അംശം ദേശത്ത് പ്രൊ.സ 2648ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥവും അതിലുള്‍പ്പെട്ട സകലതും പ്രൊ.സ. 880ല്‍ പെട്ട 0.1862 ഹെക്ടര്‍ ഭൂമിയുടെ ഭാഗിക്കാത്ത 1/7 അവകാശവും അതിലുള്‍പ്പെട്ട സകലതും ജനുവരി 22ന് രാവിലെ 11.30ന് കൊട്ടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആറളം അംശം ദേശത്ത് പ്രൊ.സ 67ല്‍ പെട്ട 0.3358 ഹെക്ടര്‍ ഭൂമിയുടെ ഭാഗിക്കാത്ത 1/3 അവകാശവും അതിലുള്‍പ്പെട്ട സകലതും റീസര്‍വ്വെ 2/1ല്‍ പെട്ട 0.0405 ഹെക്ടര്‍ ഭൂമിയുടെ അവകാശവും അതിലുള്‍പ്പെട്ട സകലതും ജനുവരി 22ന് രാവിലെ 11.30ന് ആറളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും ആറളം വില്ലേജ് ഓഫീസിലും ലഭിക്കും.

ഗസ്റ്റ് ലക്ചറര്‍ നിയമനം

മട്ടന്നൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 19ന് രാവിലെ 10 മണിക്ക് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസില്‍ കുറയാത്ത ബി-ടെക്/ബി ഇ ആണ് യോഗ്യത. ഫോണ്‍: 0490 2471530.

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡരികിലെ മരം ജനുവരി 19ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും.

About The Author