കേരളത്തില്‍ മടങ്ങിയെത്തിയ ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംങ്ഷന് സമീപത്ത് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

നാലുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

About The Author