കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ക്ലാസുകൾ 10 ന് ആരംഭിക്കും 

കണ്ണൂർ സർവ്വകലാശാലയുടെ  പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ പഠന വകുപ്പിൽ  ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ജിയോ ഇൻഫോമാറ്റിക്ക്സ് ഫോർ സ്പെയ്ഷ്യൽ പ്ലാനിംഗ് പ്രോഗ്രാമിന്റെ  ക്ലാസുകൾ 10.01.2024 (ബുധനാഴ്‌ച) ആരംഭിക്കുന്നതായിരിക്കും.

ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം സി എ (സപ്ലിമെന്ററി –  മേഴ്‌സി ചാൻസ് ഉൾപ്പെടെ) നവംബർ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും, 01.01.2024  ന് ആരംഭിക്കുന്ന  മൂന്നാം സെമസ്റ്റർ എം ബി എ (റെഗുലർ/സപ്ലിമെന്ററി- മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

About The Author