പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു; ക്രിമിനലുകളെ വളർത്തുന്നു: ഗവർണർ

കോൺഗ്രസ് നേതാക്കൾക്ക് എതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചു. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് സാഹചര്യം സങ്കീർണമാണ്. തനിക്ക് കേരളത്തിലെ ജനങ്ങളിൽ നിന്ന് ഒരു ഭീഷണിയും ഇല്ല. ജനങ്ങൾ തനിക്കൊപ്പമാണ്. പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന് കഴിയുന്നില്ല.

പത്മശ്രീ ബാലൻ പൂതേരിയെപ്പോലും സിപിഐഎം ക്രിമിനലുകൾ തടഞ്ഞു. മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളെ വളർത്തുന്നത്. തനിക്ക് ഭീഷണിയുള്ളത് സിപിഐഎം ക്രിമിനലുകളിൽ നിന്ന് മാത്രമാണെന്നും ഗവർണർ പറഞ്ഞു. സംഭവം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിലും ഗവർണർ പ്രതികരിച്ചു. ‘ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമം പാലിക്കപ്പെടണം. മാധ്യമപ്രവർത്തകർക്കെതിരായ നടപടിയിൽ

കേസ് എടുത്തതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കും. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണ്. കേരളത്തിൽ പൊലീസ് നിസ്സഹായരാണ്. അവർ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുന്നു’, ഗവർണർ പറഞ്ഞു.

About The Author