വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നിയുക്തി മെഗാ തൊഴില്‍മേള

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066

ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനം: ദ്വിദിന മാധ്യമ ശില്പശാല ജനുവരി 10, 11 തീയതികളില്‍ കണ്ണൂരില്‍

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി  ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. മൂന്ന് മേഖലകളിലായാണ് ശില്‍പശാല നടത്തുക. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള മൂന്നാം മേഖലാ ശില്‍പശാല കണ്ണൂരിലെ ഹോട്ടല്‍ സ്‌കൈ പാലസില്‍ 2024 ജനുവരി 10, 11  തീയതികളില്‍ നടക്കും. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ധർ സംസാരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ദ്ധ പരിശീലനവും ക്യാമ്പംഗങ്ങള്‍ക്ക് നല്‍കും. താമസവും, ഭക്ഷണവും അക്കാദമി ഒരുക്കും.
താല്‍പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ https://forms.gle/ULra5tYMyPLw9cFa9 ലിങ്കിലൂടെയോ / www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെയോ ജനുവരി എട്ടിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യുക.

അരങ്ങേറ്റം 23ന്

കണ്ണപുരം കലാഗ്രാമത്തില്‍ ചെണ്ട പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഡിസംബര്‍ 23ന് വൈകിട്ട് 3.30ന് ചെറുകുന്ന് എല്‍ പി സ്‌കൂളില്‍ (ബോര്‍ഡ് സ്‌കൂള്‍) നടക്കും. എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. ഫോക്ക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി മുഖ്യാതിഥിയാകും.

പഠന സാമഗ്രികളുടെ പ്രകാശനം 23ന്

ജില്ലാ പഞ്ചായത്ത് സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, എച്ച്എസ്എസ് പഠന സാമഗ്രികളുടെ പ്രകാശനം ഡിസംബര്‍ 23ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്യും.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും, എസ് എസ് കെയുടെയും സഹകരണത്തോടെ ഡയറ്റിന്റെ മേല്‍നോട്ടത്തിലാണ് പഠനസാമഗ്രികള്‍ തയ്യാറാക്കിയത്.

വിമുക്തഭടന്‍മാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്നു മുതല്‍ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് സൈനികക്ഷേമ ഓഫീസില്‍ നിന്നും ജനുവരി 31 വരെ രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ മേലേ ചൊവ്വയിലുള്ള കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡി ടി പി, എംഎസ് ഓഫീസ്, ടാലി എന്നീ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ്  ലഭിക്കും. ഫോണ്‍: 9947763222.സ്വയം തൊഴില്‍വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളിൽ നിന്നും സ്വയം തൊഴില്‍  വായ്പ അനുവദിക്കുന്നതിനായി  അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ്   വായ്പാത്തുക.  കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. ഫോണ്‍: 0497 2705036, 9400068513.

തടികള്‍ വില്‍പനക്ക്വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്കിതര തടികളുടെ ലേലം ജനുവരി മൂന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച ഇരൂള്‍, വേങ്ങ, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നി തുടങ്ങിയ തടികള്‍ വിവിധ അളവുകളില്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂര്‍ അംശം ദേശത്തെ പ്രൊ.സ.2648/108ല്‍പെട്ട 0.1011 ഹെക്ടറും അതിലുള്‍പ്പെട്ട സകലതും  ഡിസംബര്‍ 27ന് രാവിലെ 11.30ന് കൊട്ടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലും ലഭിക്കും.
ലേബര്‍ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കേളകം അംശം ദേശത്തെ പ്രൊ.സ. കെപിഡി 708/110ല്‍പെട്ട 0.0202 ഹെക്ടറും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 26ന് രാവിലെ 11 മണിക്ക് കേളകം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കേളകം വില്ലേജ് ഓഫീസിലും ലഭിക്കും.

About The Author