ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ത്തു; സംഘര്‍ഷം

ചാലക്കുടിയില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന്റെ ആഹ്‌ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. ഇന്നലെ ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു.

പൊലീസ് നോക്കി നില്‍ക്കേയാണ് ജീപ്പിന് മുകളില്‍ കയറി നിന്ന് അടിച്ചു തകര്‍ത്തത്. ജീപ്പ് അടിച്ച തകര്‍ത്ത സംഘത്തില്‍ ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് നിഥിന്‍ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത നിഥിനെ കസ്റ്റഡിയില്‍ നിന്ന് സിപിഐഎം നേതാക്കള്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. സിപിഐഎം ഏരിയാസെക്രട്ടറി കെ എസ് അശോകന്റെ നേതൃത്വത്തിലാണ് മോചിപ്പിച്ചത്. തുടര്‍ന്ന് പൊലീസും സിപിഐഎമ്മുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

About The Author