കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്ന് കുഴിച്ചു മൂടി; പ്രതികള്‍ പിടിയില്‍

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി അല്‍ത്താഫ് മിയ( 29)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടുപേര്‍ കസ്റ്റഡിയിലായി.

ജയ്പാല്‍ ഗുഡി സ്വദേശികളായ അന്‍വര്‍ ഇസ്ലാം (24) ബികാസ് സെന്‍ (30) എന്നിവരാണ് കസ്റ്റഡിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചു. പ്രതികളെ കണ്ണനല്ലൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളിലൊരാളായ ബികാസ് സെന്നുമായി പൊലീസ് കൃത്യം നടന്ന സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി.

About The Author