വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ പരിപാടി 22ന്

സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശ നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ തല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് രാവിലെ 9.30ന് ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. എഎസ്പി  പി കെ രാജു അധ്യക്ഷത വഹിക്കും.തുടർന്ന് ഭിന്നശേഷി അവകാശ നിയമം,  ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നീ വിഷയങ്ങളിൽ ക്‌ളാസ്സുകൾ നടക്കും.

എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്:  പരാതികള്‍ അയക്കാംമാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനുമായി ബന്ധപ്പെട്ടുള്ള എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്’ വെര്‍ചല്‍ അദാലത്തിന്റെ  അഞ്ചാമത് എഡിഷന്‍ ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് നടത്തും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള പരിപാടിയാണ് എസ്പിസി ടോക്‌സ് വിത്ത് കോപ്‌സ്’.  spctalks.pol@kerala.gov.in എന്ന ഇമെയിൽ വഴി ഫോണ്‍ നമ്പര്‍ സഹിതം മാര്‍ച്ച് 18 വരെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0497 2781316.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ന്

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്‌തേഷ്യ), മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികയിലേക്ക് കണ്ണൂര്‍ എന്‍എച്ച്എം ഓഫീസില്‍ ഡിസംബര്‍ 23ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0497 2709920.

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

കോട്ടയം ജില്ലയില്‍ പട്ടികജാതി സംവരണത്തിലുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളില്‍ യോഗ്യരായ ബിഎഎംഎസ്, എംഡി ബിരുദധാരികള്‍ ഡിസംബര്‍ 30നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍  ചെയ്യണം.  പ്രായപരിധി 19നും 41നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം) സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കും.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ അണ്ടലൂര്‍കാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2367735.

എല്‍ പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 27ന്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം-സെക്കന്റ്-എന്‍ സി എ-എസ് ടി- 786/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഡിസംബര്‍ 27ന് പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ എന്നിവ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

ടെണ്ടര്‍പയ്യാമ്പലം ബീച്ചില്‍ നടത്തുന്ന ഷീ നൈറ്റ് ഫെസ്റ്റ് പരിപാടിക്കുള്ള സ്റ്റേജ് ഒരുക്കുന്നതിനും ലൈറ്റ് ആന്റ് സൗണ്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പ്രത്യേകം ടെണ്ടറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972 700708.

About The Author