‘പുരുഷ പൊലീസ് വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി’; നടപടിയെടുക്കണമെന്ന് വിഡി സതീശൻ

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പൊലീസ് വളരെ മോശമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പെരുമാറിയത്. പൊലീസ് അനാവശ്യമായി പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയതാണ്. എസ്‌ഐക്കെതിരെ കേസെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

വി ഡി സതീശന്റെ പ്രതികരണം

വനിതാ പ്രവര്‍കത്തകയുടെ വസ്ത്രം എസ്‌ഐ വലിച്ചുകീറി. എസ്‌ഐക്കെതിരെ നടപടിയെടുക്കണം. വനിതാ പൊലീസുകാരിയല്ലാത്ത ഒരു എസ്‌ഐ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറി. വളരെ മോശമാണ്. വനിതാ പ്രവര്‍ത്തകരെ ആണ്‍ പൊലീസുകാര്‍ വടിവെച്ച് കുത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റിട്ട് അവരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു പൊലീസ്. ഞാന്‍ അവരെ മോചിപ്പിച്ചുകൊണ്ടുപോവുകയാണ്. പൊലീസ് അനാവശ്യമായി പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയതാണ്. യൂത്ത് കോണ്‍ഗ്രസ് സമരം പൊലീസിന് അടിച്ചമര്‍ത്താന്‍ ആകില്ല. ഇതിലും വലിയ സമരം കാണേണ്ടി വരും. കുട്ടികളെ കല്ല്യാശ്ശേരി മുതല്‍ കൊല്ലം വരെ ക്രൂരമായി മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധമാണിത്. പ്രതിഷേധം കേരളം മുഴുവന്‍ ഉണ്ടാവും. എസ്എഫ്‌ഐ വനിതാ പ്രവര്‍ത്തകരെ കരയല്ലേ മോളെയെന്ന് വിളിച്ചാണ് കൊണ്ടുപോയത്. ഫീഡിംഗ് ബോട്ടില്‍ കൂടി കൊണ്ടുപോകാമായിരുന്നു. എന്തൊരു തോന്നിവാസമാണിത്. പൊലീസിന് അഴിഞ്ഞാടാന്‍ വിട്ടിട്ട് സന്തോഷത്തോടെ ഭരിക്കാം എന്ന് കരുതണ്ട.

About The Author