കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്

രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2023) അസൈൻമെന്റിന് റെഗുലർ വിദ്യാർഥികൾ (2022 അഡ്മിഷൻ) പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ ഫീസ് അടയ്ക്കണം. സപ്ലിമെന്ററി വിദ്യാർഥികൾ (2020, 2021 അഡ്മിഷൻ) പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ ഫീസ് അടയ്ക്കുന്നതിനു പുറമെ പിഴ ഇനത്തിൽ ആകെ 150/- രൂപ കൂടെ അടയ്ക്കണം. സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ – കോഴ്സ് ഫീ എന്ന ശീർഷകത്തിലാണ് ഫീസടയ്ക്കേണ്ടത്. അസൈൻമെന്റുകൾ 30.12.2023 (ശനിയാഴ്ച) ന് വൈകുന്നേരം 4 മണിക്കകം സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

ചുവടെ ചേർത്ത പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

  • ഒന്നാം സെമസ്റ്റർ ബിരുദം  (2014  മുതൽ 2018 അഡ്മിഷൻ വരെ – സപ്ലിമെന്ററി – മേഴ്‌സി ചാൻസ് ഉൾപ്പെടെ), നവംബർ 2023.

  • ഒന്നാം സെമസ്റ്റർ ബി എസ് സി മാത്‍സ് ഹോണേഴ്‌സ് (റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) , നവംബർ  2023

  • ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ  സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് (റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്), ഒക്ടോബർ  2023

പ്രായോഗിക/ വാചാ പരീക്ഷകൾ

III പ്രൊഫഷണൽ ബി എ എം എസ് (സപ്ലിമെന്ററി) ഡിസംബർ 2020- പ്രായോഗിക/ വാചാ പരീക്ഷകൾ 2024 ജനുവരി 3 മുതൽ 11 വരെയുള്ള  തീയതികളിൽ പരിയാരം ഗവ. ആയുർവേദ കോളേജിൽ വെച്ച് നടത്തുന്നതാണ്. പരീക്ഷ  ടൈംടേബിൾ  സർവകലാശാല  വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം  

07.02.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ- റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023  പരീക്ഷകൾക്ക് 29.12.2023  മുതൽ 04.01.2024 വരെ പിഴയില്ലാതെയും 06.01.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author