വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന പേര്‍സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം . ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543.

പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്:  അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൈന്യത്തില്‍ ചേരുന്നതിനുള്ള പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 18നും 28നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി, പ്ലസ്ടു യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. കായികക്ഷമത, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 23ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെലക്ഷന്‍ ടെസ്റ്റ് നടത്തും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 04972700596, 7510867448, 9947691140.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (280/2018) തസ്തികയിലേക്ക് 2020 നവംബര്‍ 10ന് നിലവില്‍ വന്ന 328/2020/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2023 നവംബര്‍ ഒമ്പതിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ അടക്കും

പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 21ന് ശേഷം അടക്കുന്നതിനാല്‍ ആര്‍ സി ബിയുടെ മുള്‍ഭാഗത്തെയും താഴ്ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

ശാരീരിക അളവെടുപ്പ്, ഒറ്റത്തവണ പ്രമാണ പരിശോധന

ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (408/21) നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും അതില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധനയും ഡിസംബര്‍ 22ന് പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്.  അഡ്മിഷന്‍ ടിക്കറ്റ് അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, മറ്റു യോഗ്യത പ്രമാണങ്ങള്‍ എന്നിവ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അതിന്റെ അസ്സല്‍, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30ന് ജില്ലാ പി എസ് സി  ഓഫീസില്‍ ഹാജരാകണം.

പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ പശു വളര്‍ത്തലിൽ  പരിശീലനം നല്‍കുന്നു.  കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ താല്‍പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 26നകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473.

ക്വട്ടേഷന്‍

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ ബോട്ടണി, സുവോളജി വകുപ്പുകളിലേക്ക് സ്പെസിമെനുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 28ന് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346027.

ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം 26ന്

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തി അവലോകനത്തിനായി ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം ഡിസംബര്‍ 26ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ താവക്കരയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ്് അസ്സിസ്റ്റന്‍സ് ബ്യൂറോ, പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി എന്നിവിടങ്ങളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972703130.

അപേക്ഷ ക്ഷണിച്ചു      

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോഡെസ്‌ക് രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്സ് തുടങ്ങുന്നു.
ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ്/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബി ടെക് കോഴ്സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കാലാവധി. ഫോണ്‍: 9526811194, 9947016760.

About The Author