മൈഗ്രെഷൻ കോൺക്ലെയ് വ്; ഡോ. തോമസ് ഐസക്ക് കണ്ണൂർ സർവകലാശാലയിലെ അക്കാദമിക സമൂഹവുമായി സംവദിച്ചു

വിജ്ഞാനരംഗവും സാമ്പത്തിക ശാസ്ത്രവും എന്ന വിഷയത്തിൽ മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് കണ്ണൂർ സർവകലാശാലയിലെ അക്കാദമിക സമൂഹവുമായി സംവദിച്ചു. സർവകലാശാലയിലെ അധ്യാപകരുടെയും ഗവേഷകരുടെയും വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. 2024 ജനുവരിയിൽ നടക്കാൻ പോകുന്ന മൈഗ്രെഷൻ കോൺക്ലെയ്‌വിന്റെ ഭാഗമായാണ് ഡോ. ടി എം തോമസ് ഐസക്ക് കണ്ണൂർ സർവകലാശാലയിൽ എത്തിയത്. സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ സ്വാഗതം പറഞ്ഞു.ഡോ. എ അശോകൻ അധ്യക്ഷനായി. ഡോ. നിർമൽ റോയി നന്ദിയും പറഞ്ഞു.

About The Author