ജാഗ്രതാ നിർദേശം; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ   മീൻപിടിക്കാൻ പോകരുത്

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഡിസംബർ 20 ബുധനാഴ്ച വരെ   തെക്കൻ കേരള തീരം, ലക്ഷ ദ്വീപ് തീരം, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം,  തെക്ക് കിഴക്കൻ അറബിക്കടൽ  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈദിവസങ്ങളിൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

About The Author