കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അറിയിപ്പ്

കണ്ണൂർ സർവകലാശാല മലയാളം പി എച്ച് ഡി ഡി ആർ സി മീറ്റിംഗ് 18/12/2023 ന് രാവിലെ 10 മണിക്ക് മലയാള വിഭാഗത്തിൽ വച്ച് നടക്കുന്നതാണ്. അപേക്ഷകർ അസൽ തെളിവുകൾ സഹിതം രാവിലെ 9.30 ന് ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിലെ (നീലേശ്വരം) മലയാള വിഭാഗത്തിൽ എത്തണം.

പുന:പ്രവേശനം

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ,  2023-24 അക്കാദമിക വർഷത്തെ എം സി എ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്കും ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമെസ്റ്ററിലേക്കും  സർവകലാശാല ഡിപ്പാർട്മെന്റുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമെസ്റ്ററിലേക്കും എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) പ്രോഗ്രാമിന്റെയും പി ജി ഡിപ്ലോമ പ്രോഗ്രാം ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്സ് പ്രോഗ്രാമിന്റെയും എം എഡ് പ്രോഗ്രാമിന്റെയും രണ്ടാം സെമസ്റ്ററിലേക്കും ബി എഡ് കോളേജുകളിലെയും ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെയും ബി എഡ് പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്കും പുന:പ്രവേശനം  അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2023 ഡിസംബർ 18 നുള്ളിൽ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.

സെനറ്റ് തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് സർവകലാശാല അധ്യാപക മണ്ഡലത്തിൽ നിന്ന് കാർത്തികേയൻ പി (അസിസ്റ്റന്റ് പ്രൊഫസർ, മാനേജ്മെൻറ്‌ സ്റ്റഡീസ് – ഡോ. ജാനകി അമ്മാൾ ക്യാമ്പസ്, പാലയാട്) ഡോ. റീജ വി (അസ്സോസിയേറ്റ് പ്രൊഫസർ, മലയാളം – പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്, നീലേശ്വരം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പരീക്ഷാഫലം

  • മൂന്നാം സെമസ്റ്റർ ബി കോം/ ബിബിഎ/ ബിഎ/ ബിഎ അഫ്സൽ – ഉൽ – ഉലമ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷാഫലം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്  പുന:പരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ്എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 28/12/2023 വരെ സ്വീകരിക്കുന്നതാണ്.

  • മൂന്നാം സെമസ്റ്റർ എം എ അറബിക് , ഇംഗ്ലീഷ് , എക്കണോമിക്സ് ,ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ  2022 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ്എന്നിവയ്ക്കായുള്ള അപേക്ഷകൾ 28/12/2023 വരെ സ്വീകരിക്കുന്നതാണ്.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി (സപ്ലിമെന്ററി ) നവംബർ  2023 പരീക്ഷകൾക്ക് 09.01.2024  മുതൽ 12.01.2024വരെ പിഴയില്ലാതെയും 15.01.2024  വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷകൾ 31.01.2024 ന് ആരംഭിക്കും പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

മേഴ്‌സി ചാൻസ് പരീക്ഷ 

അഫിലിയേറ്റഡ് കോളേജുകളിലും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലും  2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ  എം സി എ വിദ്യാർത്ഥികൾക്ക്, അഞ്ചാം സെമസ്റ്റർ മേഴ്‌സി ചാൻസ് (നവംബർ  2023) പരീക്ഷകൾക്ക്  09.01.2024  മുതൽ 12.01.2024വരെ പിഴയില്ലാതെയും 15.01.2024  വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ്  പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ  നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം  ഫീസ് അടച്ചു റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

About The Author