വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2025-26 അധ്യയന വർഷത്തേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി പട്ടികവർഗം, പട്ടികജാതി, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങളിൽ ഉള്ള വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയോ, അതിൽ കുറവോ ഉള്ള വിദ്യാർഥികൾക്ക് www.stmrs.in എന്ന വെബ് പോർട്ടർ വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത രക്ഷിതാക്കൾ/വിദ്യാർഥികൾ വിദ്യാർഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽ വിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ നിശ്ചിത മാതൃകയിലുള്ള സ്‌കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 20ന് മുൻപായി ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, ഐ.ടി.ഡി.പി ഓഫീസിലോ ഹാജരായി സമർപ്പിക്കാം. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഫോൺ നമ്പറുകൾ: കൂത്തുപറമ്പ്-9496070387, ഇരിട്ടി-9496070388, തളിപ്പറമ്പ് -9496070401, പേരാവൂർ-9496070386, ഐ ടി ഡി പി ഓഫീസ്, കണ്ണൂർ-0497 2700357.
മേട്രൻ കം റസിഡന്റ് ട്യൂട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിൽ കതിരൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. മാർച്ച് 31 വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദവും ബിഎഡും ഉള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം. 12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഫോൺ : 0497 2700596.
പി.എസ്.ഇ ഇന്റർവ്യൂ
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം-കാറ്റഗറി നമ്പർ : 709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഒന്നാം ഘട്ടം പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(സോഷ്യൽ സയൻസ്) (മലയാളം മാധ്യമം- തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 590/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(നാച്ച്വറൽ സയൻസ്- മലയാളം മാധ്യമം-തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബർ 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് ജില്ലാ ഓഫീസിൽ ഹാജരാകണം.
ഡിടിപിസിയിൽ ട്രെയിനി നിയമനം
ഡിടിപിസിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്‌മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .
പ്രയുക്തി 2025 മെഗാ തൊഴിൽ മേള
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15ന് കൂത്തുപറമ്പ നിർമ്മലഗിരി കോളേജിൽ മെഗാ തൊഴിൽ മേള പ്രയുക്തി 2025 സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന തൊഴിൽ മേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്നും 500ലധികം ഒഴിവുകളുമായി 40ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾക്ക് https://docs.google.com/forms/
ടൂർ പാക്കേജുകളുമായി തലശ്ശേരി കെഎസ്ആർടിസി
തലശ്ശേരി കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് നിന്ന് തലശ്ശേരിയിൽനിന്ന് പുറപ്പെടും. ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട കുന്നും അഡ്വഞ്ചർ പാർക്കും ഉളുപ്പുണി ടണലും കോട്ടമലയും ഇടുക്കി ഡാം വ്യൂ പോയിന്റും സന്ദർശിക്കും. രണ്ടാം ദിനം കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തും. പത്താം തീയതി രാവിലെ ആറുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. ഫെബ്രുവരി രണ്ടിലെ വയനാട് പാക്കേജിൽ എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം, പൂക്കോട് ലെയ്ക്ക് എന്നിവിടങ്ങൾ സന്ദർശിക്കും.
ഫെബ്രുവരി ഒമ്പതിനും 16നും വയനാട്ടിലേക്ക് ജംഗിൾ സഫാരി ടൂർ പാക്കേജ് സംഘടിപ്പിക്കുന്നുണ്ട്. എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തോൽപ്പെട്ടി, ബാവലി, തിരുനെല്ലി കാടുകളിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ നാലുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. കൂടാതെ, ഫെബ്രുവരി ഒമ്പതിന് പൈതൽ മല, ഏഴരക്കുണ്ട്, പാലക്കയം തട്ട് ടൂർ പാക്കേജും 16ന് കൊച്ചി കപ്പൽ യാത്രയും 28ന് ഗവി പാക്കേജും ഒരിക്കിയിട്ടുണ്ട്. ഫോൺ: 9497879962
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെൻസ് ഹോസ്റ്റൽ ബി ബ്ലോക്കിലെ മൂന്നാമത്തെ നിലയിൽ വാട്ടർ ഡിസ്പെൻസർ സ്ഥാപിക്കുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് രാവിലെ 11 വരെ ക്വട്ടേഷനുകൾ സ്വീകരിച്ചും. വെബ്സൈറ്റ് www.gcek.ac.in. ഫോൺ : 0497 2780225.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ബസുകൾക്ക് നാല് ടയറുകൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി ആറിന് രാവിലെ 11 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വെബ് സൈറ്റ് www.gcek.ac.in ഫോൺ : 04972780226