കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ധാരണാപത്രം ഒപ്പിട്ടു 

കണ്ണൂർ സർവകലാശാലയും യു.കെ യിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്റെ യു. എ. ഇ റാസ് അൽ ഖൈമ ബ്രാഞ്ച് ക്യാമ്പസും തമ്മിൽ വിവര സാങ്കേതിക വിദ്യാ മേഖലയിലെ അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിക്കാനായി ധാരണാപത്രം ഒപ്പിട്ടു. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. സാജു, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ  റാസ് അൽ ഖൈമ ബ്രാഞ്ച് ക്യാമ്പസ് സി. ഇ. ഒ  ശ്രീ. അഹമ്മദ് റാഫി ബി. ഫെറി എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ്, ഇൻറെർണൽ ക്വാളിറ്റി അഷുറൻസ് സെൽ ഡയറക്ടർ പ്രൊഫ. അനുപ് കുമാർ കേശവൻ, കണ്ണൂർ സർവകലാശാലാ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവി ഡോ. എൻ. എസ്. ശ്രീകാന്ത്, പ്രൊഫ. രാജ്‌കുമാർ കെ. കെ., കുസാറ്റ് സർവകലാശാലയിലെ ഡോ. സന്തോഷ് കുമാർ എം. ബി. എന്നിവർ സന്നിഹിതരായിരുന്നു.

ഗവേഷണ പ്രവർത്തനങ്ങൾ, ഗവേഷകരുടെയും  അദ്ധ്യാപകരുടെയും  സേവന കൈമാറ്റം, യോജിച്ചുള്ള കൺസൾട്ടൻസി പ്രവർത്തനങ്ങൾ, അക്കാദമിക സെമിനാറുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കൽ, നൂതനാശയങ്ങൾ, സംരംഭകത്വ പ്രവർത്തനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട യോജിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ  ധാരണാപത്രത്തിൽ വിഭാവനം ചെയ്യുന്നു.

കരാർ നിയമനം.

കണ്ണൂർ സർവ്വകലാശാലയിൽ ഓവർസിയർ (സിവിൽ), ഓവർസിയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14/02/2025 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ് സൈറ്റ്  www.kannuruniversity.ac.in -ൽ  ലഭ്യമാണ്. അഭിമുഖ തീയതി പിന്നീടറിയിക്കുന്നതാണ്.

സ്റ്റുഡന്റ് സർവീസസ്  ഡയറക്ടർ – ഡെപ്യൂട്ടേഷൻ നിയമനം 

കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ് സർവീസസ്  ഡയറക്ടർ  തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in). ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21.02.2025.

പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  രണ്ടാം  സെമസ്റ്റർ  പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്  (പി.ജി.ഡി.ഡി.എസ്.എ)  റെഗുലർ/ സപ്ലിമെന്ററി  മെയ് 2024  പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക്  12/02/2025 വരെ അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം

19.03.2025ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റഗുലർ/ സപ്ലിമെൻററി) നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 06.02.2025 മുതൽ 11.02.2025 വരെയും പിഴയോടുകൂടി 13.02.2025 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പുനർ മൂല്യനിർണയ ഫലം

നവംബർ 2024 സെഷനിൽ നടത്തിയ എഫ്.വൈ.യു.ജി.പി. ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികളുടെ വ്യക്തിഗത ഇ-മെയിൽ അഡ്രസ്സിൽ ഫലം ലഭ്യമാക്കിയിട്ടുണ്ട്. മൂല്യനിർണയം പൂർത്തിയാകാത്ത പേപ്പറുകളുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഫാക്കൽറ്റിസ് ഇലക്ഷൻ : അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല ഫാക്കൽറ്റിസ് പുനഃസംഘടിപ്പിക്കുന്നതിലേക്കായി വിവിധ പഠന ബോർഡുകളിൽനിന്നും ബന്ധപ്പെട്ട ഫാക്കൽറ്റികളിലേക്ക് രണ്ടു വീതം പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി ലഭിച്ച നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ സാധുവായ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക സർവകലാശാല നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *