മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കും; ഗൂ​ഗിളിൽ തിരഞ്ഞശേഷം വിദ്യാർത്ഥി ജീവനൊടുക്കി

0

മരിക്കുന്നതിന് മുൻപ് ​ഗൂ​ഗിളിൽ മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് തിരഞ്ഞാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.സുഹൃത്തുകളോടൊപ്പം കറങ്ങി നടക്കുന്നുവെന്ന് പരാതി കാരണം അമ്മയും ജേഷ്ഠനും ചേർന്ന് ബൈക്ക് വിറ്റതാണ് 17 കാരൻ ജീവനൊടുക്കാൻ കാരണം. കുടുംബത്തിൻ്റെ ചെയ്തിയോടുള്ള അമർഷത്തിൽ രോഷാകുലനായാണ് കുട്ടി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.സംഭവ ദിവസം കുട്ടിയുടെ ജേഷ്ഠൻ മീററ്റ് മെ‍ഡിക്കൽ കോളേജിൽ അമ്മയെ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയതാണ് കണ്ടത്. ഇവർ മറ്റൊരു വഴിയിലൂടെ വീടനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി സ്വയം വെടിയുതിർത്ത് മരിച്ച് കിടക്കുന്നത് കണ്ടത്.


പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വന്നപ്പോഴാണ് മകൻ്റെ റോയൽ എൻഫീൽഡ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചതെന്ന് കുടുംബം വ്യക്താമാക്കി. കഴിഞ്ഞ വർഷമാണ് കുട്ടിയുടെ പിതാവ് മരിച്ചത്. അമ്മ മീററ്റ് മെഡിക്കൽ കോളേജിലെ നേഴ്സാണ്. സഹോദരൻ മത്സര പരീഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. കുട്ടിക്ക് സ്വയം വെടിയുതിർത്ത് മരിക്കാൻ ഉപയോ​ഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചതാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *