മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

0

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയില്‍ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയും മൂന്ന് അനുബന്ധ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികള്‍. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് എന്‍ എം വിജയന്റെ കുടുംബമടക്കം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണിപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.

കേസില്‍ ലോക്കല്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിക്കൊണ്ടായിരുന്നു പൊലീസ് കേസെടുത്തത്. പ്രതികളായ മൂന്ന് പേരും ഒളിവില്‍ കഴിയുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. ഈ വേളയില്‍ തന്നെയാണ് അതേസമയം, കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേരെയുംപ്രതിചേര്‍ത്തത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്. നിലവില്‍ മൂന്നുപേരും ഒളിവില്‍ ആണെന്ന് പോലീസ് പറയുന്നു. മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം. മൂന്നുപേരുടെയും അറസ്റ്റ് ആവശ്യപ്പെട്ടും ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടു സിപിഐഎം പ്രക്ഷോഭം തുടരുകയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed