സ്വകാര്യദ്യശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; യുവതി ജീവനൊടുക്കി

0

സ്വകാര്യദ്യശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയതായി പരാതി. ബെം​ഗളൂരുവിൽ യുവതി ജീവനൊടുക്കി. സ്വയം പെട്രോളൊഴിച്ചാണ് യുവതി ജീവനൊടുക്കിയത്. സ്വകാര്യദ്യശ്യങ്ങളും വീഡിയോകളും കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ആത്മ​ഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രധാനപ്രതിയായ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച വൈകിട്ടാണ് യുവതി സ്വയം തീകൊളുത്തി ജീവനൊടുക്കിയത് . സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവന്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് യുവതി സ്വയം തീകൊളുത്തി മരിച്ചത്.

അമ്മാവന്‍ ഹോട്ടല്‍മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി ആദ്യം വിസമ്മതിച്ചിരുന്നു. ഹോട്ടലിലേക്ക് പുറപ്പെട്ട യുവതി കൈയില്‍ പെട്രോള്‍ കരുതിയിരുന്നു. മുറിയില്‍ കയറിയ ഉടനെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *