ബുധനാഴ്ച നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി വച്ചു
ബുധനാഴ്ച (15-01-2025) നടത്താന്‍ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. മകര സംക്രാന്തി, പൊങ്കല്‍ ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്. ജനുവരി 15-ന് പൊങ്കലും മകസസംക്രാന്തിയും തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചതായി ദേശീയ പരീക്ഷ ഏജൻസിയുടെ ഡയറക്ടര്‍ രാജേഷ് കുമാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
അതെ സമയം 15 ലെ പരീക്ഷക്ക് മാത്രമേ മാറ്റമുള്ളൂ. 16 ലെ പരീക്ഷകൾ സമയത്തു തന്നെ നടക്കും. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍, പിഎച്ച്ഡി എന്നിവയ്ക്കായി നടത്തുന്ന യുജിസി-നെറ്റ് ഡിസംബര്‍ 2024 പരീക്ഷ ജനുവരി മൂന്ന് മുതല്‍ ജനുവരി 16 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.