യുഡിഎഫ് അൻവറിനെ പരിഗണിക്കാനൊരുങ്ങുന്നു
പി വി അൻവറിനെ എങ്ങനെ പരിഗണിക്കണമെന്ന കാര്യം കെപിസിസി ചർച്ച ചെയ്യും. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ പരസ്യപ്രതികരണം നടത്തിയതോടെയാണ് യുഡിഎഫ് അൻവറിനെ പരിഗണിക്കാനൊരുങ്ങുന്നത്. അൻവറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്നും പിന്തുണ അനിവാര്യമാണെന്നും കോൺഗ്രസിനുള്ളില്‍ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. കൂടുതൽ നേതാക്കൾ അൻവറിനെ അനുകൂലിച്ചുകൊണ്ട് സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. വി ഡി സതീശനെതിരായ ആരോപണങ്ങളിൽ അൻവർ മാപ്പ് പറഞ്ഞതോടെ, ഇക്കാര്യത്തിൽ വി ഡി സതീശന്റെ നിലപാട് എന്താകുമെന്നും നിർണായകമാണ്. നിലവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അൻവറിന് അനുകൂലമാണ്.