വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; കൈക്ക് പരിക്ക്

0

വയനാട് പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്ക്. ആർആർടി അം​ഗത്തിന് പരുക്കേറ്റതായി വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. ആക്രമിച്ചത് കടുവയെന്ന് മന്ത്രി ഒആർ കേളു സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. പരുക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കും. കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് കടുവ ആർആർടി അം​ഗത്തെ ആക്രമിച്ചത്. കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു.

പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അം​ഗത്തിന് നേരെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പരുക്കേറ്റ ജയസൂര്യയുടെ ആരോ​ഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.

കടുവയെ സ്പോട്ട് ചെയ്തിരുന്നു. തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. 20 അം​ഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *