റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

0

ബിഹാറില്‍ റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി ഗെയിം കളിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. സംസ്ഥാനത്തെ ചമ്പാരനിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മൂവരും ഇയര്‍ഫോണ്‍ ധരിച്ചാണ് ട്രാക്കിലിരുന്ന് ഗെയിം കളിച്ചത്. ഇതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തിന്റെ കാരണം കൂടുതല്‍ വ്യക്തമാകാന്‍ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് ട്രെയിനിടിച്ച് മരിച്ചത്. വിദ്യാര്‍ഥികളാണ് മരിച്ചത്. മൂവരുടെയും മൃതശരീരങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

റെയില്‍വേ ട്രാക്കുകള്‍, റോഡുകള്‍ അടക്കം അപകട സാധ്യതയുള്ള ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ അശ്രദ്ധമായി മൊബൈല്‍ ഗെയിമുകളും മറ്റും കളിക്കുന്നതിന്റെ അപകടത്തെ കുറിച്ച് കുട്ടികളെ മാതാപിതാക്കളും അധ്യാപകരുമടക്കം ബോധവത്കരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *